January 5, 2023

വിക കസനമെന്നത് സ്വപ്നം മാത്രമായിരു ന്ന കാലത്തിന് വിട. ഈ കടന്നുപോയ രണ്ടര വർഷം വികസനത്തിന്റേത് മാത്രമാ യിരുന്നു. വികസന പ്രവർത്തനങ്ങളെ സമ ഗ്രവും സമ്പൂർണവുമാക്കി മാറ്റി വട്ടംകുളം ഗ്രാമപഞ്ചായത്തിനെ സംസ്ഥാനതലത്തിൽ മുൻനിരയിലെത്തിക്കാൻ ഈ ഭരണസമിതി ക്ക് കഴിഞ്ഞുവെന്നത് ഏറെ അഭിമാനകര മായ മുഹൂർത്തമാണ്.

ദുർബല വിഭാഗങ്ങളുടെ ക്ഷേമവും, പൊ തുജനാരോഗ്യവും, മെച്ചപ്പെട്ട ഗതാഗത സൗകര്യവും, കാർഷിക മൃഗസംരക്ഷണ മേഖലയു ടെ സ്വയംപര്യാപ്തതയും തുടങ്ങി എല്ലാ രംഗ ങ്ങളിലും വികസന മുന്നേറ്റത്തിന്റെ രജത മുദ്ര പതിപ്പിക്കുവാൻ ഈ അണസമിതിക്ക് കഴിഞ്ഞിട്ടുണ്ട്. സമ്പൂർണ്ണ ഭവനലഭ്യത, ജലജീവൻ പ് തി വഴി എല്ലാ വീടുകളിലും കുടിവെള്ള കണക്ഷൻ നൽകൽ, ലഹരിക്കെതിരെയും ഉള്ള ബോധവത്കരണ പരിപാടികൾ, അംഗ നവാടികളെയും സ്കൂളുകളെയും ഹൈടെ ക്ക് ആക്കുക, പൊതുകുളങ്ങളുടെ നവീക രണം, പട്ടികജാ തി വിഭാഗത്തിൽ പ്പെട്ട വിദ്യാർഥി സൗകര്യമൊരു ഗ്യ കേന്ദ്രങ്ങളിൽ കൾ ലഭ്യമാക്കി, ആശുപത്രികൾ ക്ക് പുതിയ കെട്ടി ടങ്ങൾ നിർമിച്ചു. വനിതകൾക്കും കുട്ടികൾക്കും ആയോധന കലാ പരിശീലനം തുടങ്ങി ഒട്ടേറെ നൂതനവും ജനക്ഷേമകരവു മായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കി. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ അടി മുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി യാണ് മാലിന്യസംസ്കരണം. എന്നാൽ ഹരിതകർമ്മസേനയെ ഉപയോ ഗിച്ച് ഫലപ്രദമായ രീതിയിൽ അജൈവ മാ ലിന്യങ്ങൾ ശേഖരിക്കുന്നതിനും അത് സംഭ രിക്കുന്നതിനുമായി ഒരു പ്രധാന മാലിന്യ സം സ്കരണ കേന്ദ്രവും (എം.സി.എഫ്), വാർഡ് തലത്തിൽ 19 മിനി എം.എസി.എഫുകൾ സ്ഥാപിക്കുന്നതിനും ഈ ഭരണസമിതിക്ക് കഴിഞ്ഞു.

2022-28 സാമ്പത്തിക വർഷത്തിൽ പ തി നിർവ്വഹണം 100 ശതമാനത്തിൽ എത്തി ക്കുന്നതിന് വട്ടംകുളം പഞ്ചായത്തിന് സാധ്യ മായി. ആയതിലേക്ക് അക്ഷീണം പ്രയത്നിച്ച നിർവ്വഹണ ഉദ്യോഗസ്ഥർക്കും ഭരണസമിതി അംഗങ്ങൾക്കും ഭരണസമിതിയുടെ നന്ദി ഖപ്പെടുത്തുന്നു. എടുത്തുപറയേണ്ട മറ്റൊരുകാര്യം നികുതി പിരിവ് 100 ശതമാനം കരസ്ഥമാക്കാൻ സാ ധ്യമായി എന്നുള്ളതാണ്. കെട്ടിടനികുതി, തൊഴിൽ നികുതി, ലൈസൻസ് ഫീസ്, വാടക തുടങ്ങി പഞ്ചായത്തിന് ലഭ്യമാകേണ്ട മുഴു വൻ നികുതിയും പിരിച്ചെടുത്ത് നമ്മുടെ വട്ടം കുളം ഗ്രാമപഞ്ചായത്ത് സംസ്ഥാനതലത്തിൽ തന്നെ മുൻനിരയിലെത്തി. ഈ നേട്ടത്തിനാ യി പ്രയത്നിച്ച ജീവനക്കാരെയും ജനപ്രതിനി ധികൾക്കും ഒരുപാട് നന്ദി. മഹാനായ ശാസ്ത്രജ്ഞൻ സർ ഐസക് ന്യൂട്ടൺ പറഞ്ഞിട്ടുള്ള മഹദ് വചനമായ “ഇപ്പോൾ ചെയ്യാവുന്നതിൽ നല്ലതുതന്നെ ചെയ്യുക. നാളെ നമുക്ക് തീർച്ചയായും അതിലും മെച്ചമായൽ ചെയ്യാനാകും” എന്ന ത് മനസ്സിലേറ്റെടുത്ത് തുടർവർഷങ്ങളിലും മികവുറ്റ പ്രവർത്തനം കാഴ്ചവെച്ച് വട്ടംകുളം പഞ്ചായത്തിനെ സംസ്ഥാനത്തുതന്നെ ഏറ്റ വും മെച്ചപ്പെട്ട ഗ്രാമപ്പഞ്ചായത്താക്കി മാറ്റുക യാണ് ഈ ഭരണസമിതിയുടെ ലക്ഷ്യം.

  • എം.എ. നജീബ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ
Posted in: Blog

Leave a comment